ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനുശേഷം മടങ്ങി എത്തിയ വിജയ് ആരാധകര്‍ക്കൊപ്പം എടുത്ത സെല്‍ഫി തരംഗമായിരുന്നു. നെയ്വേലിയിലെ ലൊക്കേഷനില്‍വച്ച് കാരവാനിന്റെ മുകളില്‍ കേറിനിന്നായിരുന്നു സെല്‍ഫി എടുത്തത്. ഇപ്പോഴിതാ സെല്‍ഫിയെ വെല്ലുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.
ആദായനികുതി റെയ്ഡിനുശേഷം മാസ്റ്റര്‍ ലൊക്കേഷനില്‍ തിരിച്ചെത്തിയ താരത്തെ കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. ഇതിന്റെ ഡ്രോണ്‍ ഷോട്ട് വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഓണ്‍ ആക്കി നിന്ന ആരാധകരെയാണ് ഡ്രോണ്‍ ഒപ്പിയെടുത്തിരിക്കുന്നത്. താരത്തെ കാണാന്‍ എത്തിയ ആരാധകരെ വിജയ് അഭിസംബോധന ചെയ്യുന്നതും വീഡിയോയില്‍ കാണാം.
അതേസമയം ആദായ നികുതി വകുപ്പിന്റെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ വിജയ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം നടക്കുന്ന ചിത്രീകരണം മുടങ്ങുന്നത് നിര്‍മാതാവിന് കോടികളുടെ നഷ്ടമുണ്ടാക്കും. ആയതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്പില് ഹാജരാകന്‍ കൂടുതല്‍ സമയം വേണമെന്നാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക