കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി. ഉത്തരവാദികളായ അധ്യാപകരെ പരീക്ഷ ചുമതലകളിൽ നിന്നും നീക്കാൻ സിന്റിക്കേറ്റ് പരീക്ഷ സ്ഥിരം സമിതി തീരുമാനിച്ചു. ഉത്തരക്കടലാസ് കാണാതായ സംഭവം മീഡിയവൺ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
പത്തിരിപ്പാല ഗവൺമെന്റ് കോളേജിലെ വിദ്യാത്ഥികളുടെ ഉത്തരകടലാസ് നഷ്ടപ്പെട്ടിരുന്നു. ബി.എ വിദ്യാത്ഥികളുടെ ജേണലിസം പരീക്ഷ പേപ്പറുകളാണു നഷ്ടമായത്. യുണിവേഴ്സിറ്റി നടത്തിയ അന്വേഷണത്തിൽ മറ്റ് കോളേജുകളിലെ വിദ്യാത്ഥികരുടെ ജേണലിസം പേപ്പറും കാണാതായിട്ടുണ്ട്.
100 പേരുടെ പരീക്ഷ പേപ്പറുകളാണ് കാണാതായത്. ഉത്തരവാദികളായ അധ്യാപകരെ പൂർണമായും പരീക്ഷ ചുമതലകളിൽ നിന്നും മാറ്റും. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് പരീക്ഷ സ്ഥിരം സമിതിയാണ് അധ്യാപകർക്കെതിരെ നടപടി എടുക്കാൻ തീരുമാനിച്ചത്. ഇതോടെ വിദ്യാത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക