ഇടുക്കി തൊടുപുഴ കോലാനിയിലെ സർക്കാർ പന്നി വളർത്തല്‍ ഫാമിലെ പന്നികളില്‍ ബ്രൂസല്ല വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പന്നികളെ കൊന്നു കുഴിച്ചുമൂടി. ആശങ്കയുള്ളതായി നാട്ടുകാർ പരാതിപ്പെടുമ്പോള്‍ പരിഭ്രാന്തി വേണ്ടെന്നാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസർ പറയുന്നത്.
കോലാനിയിലെ സർക്കാർ ഫാമിലെ വളർത്തുപന്നികളില്‍ ബ്രൂസല്ല വൈറസിന്റെ അണുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് 11 പന്നികളെയും 9 ചെറുപന്നികളെയും കൊന്ന് മറവ് ചെയ്തത്. ദേശീയ സംസ്ഥാന തലത്തിലുള്ള ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് ബ്രൂസല്ല വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ മനുഷ്യരിലേക്ക് പകരാവുന്ന വൈറസായതിനാല്‍ നാട്ടുകാർ ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക