വിദ്യാര്‍ഥിനിക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് എടുത്തു. പാലക്കാട് കൺട്രോൾ റൂം എ.എസ്.ഐ നവീൻ നിശ്ചലിനെതിരെയാണ് കസബ പൊലീസ് കേസ് എടുത്തത്.
സ്കൂളിലേക്ക് പോകുന്ന വിദ്യാത്ഥിനിക്ക് നേരെ റോഡില്‍ വെച്ച് എ.എസ്.ഐ അശ്ശീല ആഗ്യം കാണിച്ചു എന്നാണ് പരാതി.പാലക്കാട് കൺട്രോൾ റൂം എ.എസ്.ഐ നവീൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന രക്ഷിതാക്കരുടെ പരാതിയിലാണ് കസബ പൊലീസ് പോക്സോ ചുമത്തി കേസ് എടുത്തത്. കേസ് എടുത്തതോടെ നവീൻ നിശ്ചൽ ഒളിവിൽ പോയി. ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. അന്വേഷണ വിധേയമായി നവീനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക