ഉളിക്കൽ: അപ്പർ കാലാങ്കിയിൽ വൈക്കോലിനു തീപിടിച്ചു. ലോറിയിൽ കൊണ്ടുവന്ന വൈക്കോലിനാണ് തീ പിടിച്ചത്. നാട്ടുകാരുടെ ഇടപെടലിൽ കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.
ലോറി കടന്നുപോകുന്ന വഴിയിലുള്ള കശുമാവിൻ കമ്പ് വൈദ്യുത ലൈനുമായി ഉരസുകയും തുടർന്ന് വൈക്കോലിന് തീ പിടിക്കുകയുമായിരുന്നു. വൈക്കോലിന് തീ പിടിച്ചതറിയാതെ മുന്നോട്ട് നീങ്ങിയ ലോറി നാട്ടുകാർ തടഞ്ഞു.
തീ പടരാൻ തുടങ്ങിയതോടെ നാട്ടുകാർ സമീപത്തുള്ള കരിങ്കൽ ക്വാറിയിലേക്ക് വെള്ളം എത്തിക്കുന്ന ടാങ്കർ ലോറിയിലെ വെള്ളം ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി.
പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് വിതരണം ചെയ്യാനാണ് വൈക്കോലെത്തിച്ചത്. അഗ്നിശമനസേനയും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക