അൽഫോൻസ് ചിത്രം സംവിധാനം ചെയ്ത ‘പ്രേമ’ത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അനുപമ പരമേശ്വരൻ നായികയാവുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
ആർ. കണ്ണൻ സംവിധാനം ചെയ്യുന്ന ‘തള്ളി പോഗാതെ’യുടെ പോസ്റ്റർ അനുപമ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂട പുറത്തുവിട്ടത്. ചിത്രത്തിലെ നായകനായ യുവനടൻ അഥർവ മുരളിക്കൊപ്പമുള്ള റൊമാന്റിക് ചിത്രമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്.
രണ്ട് ജീവിതസാഹചര്യങ്ങളിലുള്ള യുവതിയും യുവാവും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നതെന്നും ചിത്രത്തിന്റെ ട്രെയ്ലർ, ഓഡിയോ റിലീസ് തിയ്യതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും സംവിധായകൻ പറഞ്ഞു. ജയംകൊണ്ടാൻ, കണ്ടേൻ കാതലൈ, സെട്ടയ്, ബൂമറാങ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആർ. കണ്ണൻ.
My next #thallipogaythey …♥️ pic.twitter.com/wo1lnM4Wxp
— Anupama Parameswaran (@anupamahere) February 18, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക