മലപ്പുറം: നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിലവില്‍ ഒഴിവുള്ള എല്‍.പി/യു.പി/എച്ച്.എസ്.ടി/എച്ച്.എസ്.എസ്.ടി തസ്തികകളില്‍ 2020-21 അധ്യയനവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
യു.പിയില്‍ മ്യൂസിക് ടീച്ചര്‍, പി.ഇ.ടി, എച്ച്.എസ്.ടിയില്‍ ഫിസിക്കല്‍ സയന്‍സ്, ഗണിതം, സോഷ്യല്‍ സയന്‍സ്, എം.സി.ആര്.ടി, എച്ച്.എസ്.എസ്.ടിയില്‍ മലയാളം,ഇംഗ്ലീഷ്, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍, എക്കണോമിക്സ്, കോമേഴ്സ് തുടങ്ങിയ വിഷയങ്ങളിലാണ് നിയമനം.
റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സേവന സന്നദ്ധരും സ്കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവരും മാത്രം അപേക്ഷിച്ചാല്‍ മതി.
ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് ടീച്ചര്‍ക്ക് 35300 രൂപയും, ഹൈസ്ക്കൂള് അസിസ്റ്റന്റിന് 31900 രൂപയും, എല്‍. പി. സ്ക്കൂള് ടീച്ചര്‍മാര്‍ക്ക് 27500 രൂപയും പ്രതിമാസ വേതനമായി ലഭിക്കും.
താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടോ തപാല്‍ മാര്‍ഗമോ നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31.
ഫോണ്‍: 04931- 224194, 04931- 22019, 4931- 220315.
പ്രതികരിക്കാൻ ഇവിടെ എഴുതുക