Home FOOD കറിയില്‍ ഉപ്പ് കൂടിയാല്‍ ഈ വഴികള്‍ പരീക്ഷിക്കാം

കറിയില്‍ ഉപ്പ് കൂടിയാല്‍ ഈ വഴികള്‍ പരീക്ഷിക്കാം

നല്ല രുചിയും മണവുമുള്ള കറി തയ്യാറാക്കിയ ശേഷം  ഉപ്പ് കൂടിയാല്‍ പിന്നെ കറി കഴിക്കാന്‍ പറ്റാതെയാവും.  ഉപ്പ് കൂടിയാല്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം;

  • ഉപ്പ് കൂടിയാല്‍ അല്‍പ്പം തേങ്ങപാല്‍ ചേര്‍ക്കാം
  • ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ കറിയില്‍ രുചി ക്രമീകരിക്കപ്പെടും
  • ഉപ്പ് കൂടിയെന്ന് തോന്നിയാല്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് തിളപ്പിക്കുക
  • ഉപ്പ് കുറയ്ക്കാന്‍ ഏറ്റവും മികച്ച പരിഹാരം ഉരുളക്കിഴങ്ങാണ്. കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കറിയില്‍ ചേര്‍ക്കാം. കറി തണുത്ത ശേഷം വേണമെങ്കില്‍ കിഴങ്ങു കഷ്ണം മാറ്റി വെയ്ക്കാം
  • ഒരു തക്കാളി ചേര്‍ത്താലും ഉപ്പ് കുറഞ്ഞ് കിട്ടും
  • അധികം പുളിയില്ലാത്ത തൈര് ചേര്‍ക്കുന്നതും ഗുണകരമാണ്.
  • സവാള വട്ടത്തില്‍ അരിഞ്ഞത് ചേര്‍ത്താല്‍ ഉപ്പ് കുറഞ്ഞ് കിട്ടും
Also Read :   അതിദരിദ്രരുടെ പട്ടിക; അര്‍ഹതപ്പെട്ടവരെ മാത്രം ഉള്‍പ്പെടുത്തണം: ജില്ലാ കലക്ടര്‍