റിമി ടോമിയുടെ മുന്‍ഭര്‍ത്താവ് റോയ്സ് കിഴക്കൂടന്റെ വിവാഹം നിശ്ചയം കഴിഞ്ഞു. സോണിയയാണ് വധു. വെള്ള കുര്‍ത്തയും മുണ്ടുമായിരുന്നു റോയ്സിന്റെ വേഷം. കസവു സാരി ചുറ്റിയാണ് വധു സോണിയ എത്തിയത്. 2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം.
2019 ലാണ് ഇരുവരും വിവാഹമോചനം നേടിയത്. ഇരുവരും ഇതിനു മുന്‍പേ തന്നെ പിരിഞ്ഞു താമസിക്കുകയായിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് റോയിസിന്റെ വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് പുറത്ത് വന്നിരുന്നു. അതില്‍ പറഞ്ഞിരുന്നത് ഫെബ്രുവരി 22 നായിരുന്നു വിവാഹനിശ്ചയം. ശേഷം വധു സോണിയയ്ക്കൊപ്പമുള്ള റോയിസിന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്.
ഇന്ന് രാവിലെ തൃശൂരില്‍ വെച്ചായിരുന്നു റോയിസിന്റെയും സോണിയയുടെയും വിവാഹനിശ്ചയം. ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു.
ലളിതമായിട്ടാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്. വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് പുറത്ത് വന്നതോടെയാണ് റോയിസ് വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന വാര്‍ത്ത പുറംലോകം അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക