പരിയാരം: സർക്കാർ നിയന്ത്രണത്തിലുള്ള പരിയാരം ഔഷധി തോട്ടത്തിൽ ഇന്നലെ തീപിടിത്തം. ഒട്ടേറെ ചെറു മരങ്ങളും സസ്യങ്ങളും കത്തി നശിച്ചു. ഉച്ചസമയത്തായതിനാൽ തീ ആളി പടർന്നു. ഏക്കറോളം സ്ഥലം കത്തി നശിച്ചു.
പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സംഘം തീയണച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.പി. ഗോകുൽ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. എം. പ്രേമൻ, പി.വി. ലതീഷ്, ഇ.ടി. സന്തോഷ് കുമാർ, കെ.സി. ഗോപാലൻ, പി.സി. മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക