ഡല്‍ഹി: രാജ്യതലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തി വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപത്തില്‍ മരണസംഖ്യ 27 ആയി. ഡല്‍ഹി പൊലീസ് പിആര്‍ഒ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മരണ സംഖ്യ അടക്കമുള്ള കണക്കുകള്‍ പുറത്തുവിട്ടത്. കലാപത്തില്‍ ഇതുവരെ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 106 പേരെ അറസ്റ്റ് ചെയ്തതായും പിആര്‍ഒ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, കലാപങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക