ആമസോണിന്റെ ഫാബ് ഫോണ്‍സ് ഫെസ്റ്റ് വില്‍പ്പന ഇന്നാരംഭിച്ചു. ഫാബ് ഫോണ്‍സ് ഫെസ്റ്റ് 2020ല്‍ ജനപ്രിയ സ്മാര്‍ട്ട്ഫോണുകളില്‍ 40 ശതമാനം വരെ വിലക്കിഴിവ് നല്കുന്നു.മൊബൈല്‍ ഫോണുകളില്‍ ആമസോണിന്റെ വലിയ വില്‍പ്പന ഫെബ്രുവരി 29 വരെ തുടരും. ഫ്ലാറ്റ് ഡിസ്കൗണ്ടുകള്‍ക്ക് പുറമെ, ആമസോണ്‍ ഫാബ് ഫോണ്‍സ് ഫെസ്റ്റ് 2020ല്‍ നോ കോസ്റ് ഇഎംഐ ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറുകളും ബണ്ടില്‍ ഡീലുകളായിട്ടാണ് എത്തുന്നത്.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കും കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കും അവരുടെ വാങ്ങലിന് 10 ശതമാനം കിഴിവ് ലഭിക്കും. വണ്‍പ്ലസ് 7 ടി (8 ജിബി, 128 ജിബി) ഫാബ് ഫോണ്‍സ് ഫെസ്റ്റ് 2020 വില്‍പ്പനയില്‍ 34,999 (37,999 രൂപ) രൂപയ്ക്ക് ലഭിക്കും.നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍ വണ്‍പ്ലസ് 7 ടി ഉപയോഗിച്ച് കൈമാറ്റം ചെയ്തുകൊണ്ട് 8,850 രൂപ വരെ നേടാം. Oppo Reno 10X സൂം ഇപ്പോള്‍ 32,990 (55,990 രൂപ) രൂപയ്ക്ക് ആമസോണില്‍ നിന്ന് വാങ്ങാം. ഗാലക്സി എം 30 ന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റ് Rs. 11,999 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക