തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഡിലീറ്റ് ചെയ്ത സീന്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ശോഭനയും കല്യാണിയുമുള്ള രസകരമായ രംഗമാണ് പുറത്തുവിട്ടത്.
‘ഫൈനൽ കട്ടിന് തൊട്ടു മുമ്പ് നീക്കം ചെയ്ത രംഗം. നിക്കിക്ക് ഫാന്‍സിന്റെ ശ്രദ്ധ കിട്ടാത്തതിലെ സങ്കടം. ശോഭനയുടെയും സുരേഷ് ഗോപിയുടെയും കഥാപാത്രങ്ങൾ ആദ്യമായി പരിചയപ്പെടുന്നതിന് ശേഷം വരുന്ന രംഗമാണിത്. സിജു വിൽസനുമായുള്ള കല്യാണിയുടെ ‘അറേഞ്ച് ഡേറ്റ്’ കൂടിക്കാഴ്ച ഈ രംഗത്തിനു ശേഷമാണ്’– വിഡിയോ പങ്കുവച്ച് സംവിധായകന് അനൂപ് സത്യൻ ഫേസ് ബുക്കില്‍ കുറിച്ചു.
സത്യൻ അന്തിക്കാടിന്റെ മകന് അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന്, ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സുരേഷ് ഗോപിയും ശോഭനയും കുറേ നാളുകള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക