തൊടുപുഴ: നിര്‍ത്തിയിട്ടിരുന്ന ബസിനു തീപിടിച്ച് ഉറങ്ങി കിടന്ന ജീവനക്കാരന് ദാരുണാന്ത്യം. കുമളിയിലാണ് സ്വകാര്യ ബസിന് തീപിടിച്ച് ഉറങ്ങിക്കിടന്ന ക്ലീനര്‍ മരണപ്പെട്ടത്. ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വെളുപ്പിന് രണ്ടുമണിയോടെയാണ് സംഭവം.പെട്രോള്‍ പമ്ബിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ചത്. കുമളി- കോട്ടയം റൂട്ടിലോടുന്ന കൊണ്ടോടി ബസിനാണ് തീപിടിച്ചത്
വെളുപ്പിന് ബസില്‍ തീപടരുന്നത് ശ്രദ്ധയില്‍ പെട്ട സമീപ ബസിലെ ജീവനക്കാര്‍ തീയണക്കാനായി ഓടിക്കൂടുകയും ഫയര്‍ഫോഴ്സിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തു എതിര്ത്തിയ ഫയര്‍ഫോഴ്സ് തീ അണയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് രാജന് ബസിനുള്ളിലുണ്ടായിരുന്ന വിവരമറിയുന്നത്. അപ്പോഴേക്കും രാജന് മരണപ്പെട്ടിരുന്നു.മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വഷണം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക