കലാലയങ്ങളിൽ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയ ഹൈക്കോടതി വിധിയില്‍ എസ്.എഫ്.ഐ അപ്പീൽ നൽകും. വിദ്യാർഥികളുടെ ജനാധിപത്യ പ്രവർത്തനങ്ങളുടെ ആവശ്യകതയെ സംബന്ധിച്ച് സംസ്ഥാന വ്യാപകമായി കലാലയങ്ങളിൽ ക്യാംപയിനുകൾ ഏറ്റെടുക്കും.
വിദ്യാർഥികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പോലും ഹനിക്കപ്പെടുന്ന സാഹചര്യമാണ് പല ക്യാമ്പസുകളിലും ഈ വിധിയുടെ പശ്ചാത്തലത്തിൽ രൂപപ്പെട്ടു വരുന്നതെന്ന് എസ്.എഫ്.ഐ പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക