കൊല്ലം വാക്കനാട്ടെ സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് മുറിയുടെ പേര് ഇനി ദേവനന്ദയെന്നാണ്. ഇത്തിക്കരയാര്‍ കവര്‍ന്ന ആറുവയസുകാരി ദേവനന്ദയുടെ ഓര്‍മ്മക്കായി സ്കൂള്‍ മാനേജ്മെന്റ് ക്ലാസ് മുറിയുടെ പേര് മാറ്റുകയായിരുന്നു. സ്കൂളിലെ മിടുമിടുക്കിയായിരുന്ന അധ്യാപകരുടെയും കൂട്ടുകാരുടെയും പ്രിയപ്പെട്ട ദേവനന്ദ. പ്രിയകൂട്ടുകാരിക്കായി സഹപാഠികള്‍ സ്കൂള്‍മുറ്റത്ത് തുളസിച്ചെടിയും നട്ടു.
സ്കൂള്‍ കലോത്സവത്തിലെ ഡാന്‍സ് കഴിഞ്ഞതിന്റെ പിറ്റേന്നാണ് ഇത്തിക്കരയാറിന്റെ ആഴങ്ങളില്‍ ദേവനന്ദ മറഞ്ഞുപോയത്. കൂട്ടുകാരില്‍ പലര്‍ക്കും ഇപ്പോഴും ദേവനന്ദ മറഞ്ഞതിന്റെ ഞെട്ടലിലാണ്. അവളുടെ അസാന്നിധ്യമുണ്ടാക്കുന്ന വേദനയകറ്റാന്‍ കൂടിയാണ് കാശിയെന്ന പേരിലുണ്ടായിരുന്ന ഒന്നാംക്ലാസ് മുറിക്ക് ദേവനന്ദയെന്ന് പേര് നല്‍കിയത്. നിര്‍മ്മിക്കാന്‍ പോകുന്ന പുതിയ ഹാളും അവളുടെ പേരില്‍ അറിയപ്പെടും. ഇത്തിക്കരയാര്‍ കവര്‍ന്ന പ്രിയ കൂട്ടുകാരിക്കായി അവളോടിക്കളിച്ചിരുന്ന സ്കൂള്‍മുറ്റത്ത് കൂട്ടുകാര്‍ ഒരു തുളസിച്ചെടിയും നട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക