ഗര്‍ഭസ്ഥശിശുവിനെ അമ്മയുടെ ശരീരവുമായി ബന്ധിപ്പിക്കുന്ന പൊക്കിള്ക്കൊടിയെക്കുറിച്ച് ഏവര്‍ക്കുമറിയാം. അമ്മയുടെ ഉദരത്തില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്രനാകുന്നത് പൊക്കിള്ക്കൊടിയുമായുള്ള ബന്ധം മുറിയുന്നതോടെയാണ്. ഈ പൊക്കിള്‍ക്കൊടിയുടെ ശക്തിയെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്.
ജീവിതത്തിന്റെ നല്ല പങ്കും മരത്തിനു മുകളില്‍ കഴിയുന്ന ജീവിയായ സ്ലോത്തിന്റെ പ്രസവമാണ് വീഡിയോയില്‍. എന്നാല്‍ ഒരു സാധാരണ പ്രസവമല്ല ഇത്. കൂറ്റന്‍ മരത്തിന്റെ മുകളില്‍ ഇരുന്നാണ് സ്ലോത്തിന്റെ പ്രസവം. മരത്തിനു മുകളില്‍ തൂങ്ങിയാടിക്കൊണ്ടാണ് അമ്മ സ്ലോത്ത് കുഞ്ഞിന് ജന്മം നല്‍കുന്നത്.
പുറത്തേക്ക് വരുന്ന കുഞ്ഞ് ഏറെ നേരം പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടുന്നതും കാണാം. സ്ലോത്തുകള്‍ മരത്തിന് മുകളിലിരുന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്നതിനാല് ഇത്തരമൊരു ദൃശ്യം അപൂര്‍വമാണ്. തെക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും ഉഷ്ണമേഖലാ മഴക്കാടുകളിലാണ് സ്ലോത്തുകള്‍ ഏറെയും കാണപ്പെടുന്നത്. ഗര്‍ഭം ധരിച്ച് 11 മാസത്തിനു ശേഷമാണ് സ്ലോത്തുകള്‍ പ്രസവിക്കുന്നത്. മൂന്നു മുതല്‍ നാലു വര്‍ഷം വരെ ഈ കുഞ്ഞുങ്ങള്‍ അമ്മയുടെ ശരീരത്തില്‍ അള്ളിപ്പിടിച്ചിരിക്കും.
https://youtu.be/HVsHfAQ6F2Y?t=49
പ്രതികരിക്കാൻ ഇവിടെ എഴുതുക