ഓരോ രാശിക്കാർക്കും ഓരോ തരത്തിലുള്ള നേട്ടങ്ങൾ ആണ് ഉണ്ടാവുന്നത്. ഇന്നത്തെ ദിവസം എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന നേട്ടങ്ങൾ എന്ന് നമുക്ക് നോക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കാര്യ പരാജയം, ധന ക്ലേശം, പ്രവര്‍ത്തന വൈഷമ്യം എന്നിവയ്ക്ക് സാധ്യത. ബന്ധു സഹായത്താല്‍ കാര്യ വിജയം ഉണ്ടാകും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യ പരാജയം, യാത്രാ വിഘ്നം, മന: സ്വസ്ഥതക്കുറവ് എന്നിവ വരാം. കലഹ സാധ്യത കരുതണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കര്‍മ പുഷ്ടി, ഇഷ്ടാനുഭവങ്ങള്‍, വ്യാപാര ലാഭം, അഭിനന്ദനം, മനോ സുഖം, ബന്ധു സമാഗമം എന്നിവ പ്രതീക്ഷിക്കാം.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ധന പരമായ ക്ലേശങ്ങള്‍ വരാം. പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കണമെന്നില്ല. സായാഹ്ന ശേഷം താരതമ്യേന മെച്ചം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകുന്നതിനാല്‍ പ്രശ്നങ്ങള്‍ ഒഴിവാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അധികാരികളുടെ അപ്രീതിക്ക് പാത്രമാകാന്‍ ഇടയുണ്ട്. സംസാരം പരുഷമാകാതെ ശ്രദ്ധിക്കണം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യവിജയം, സന്തോഷം, ഇഷ്ട വാര്‍ത്താ ശ്രവണം എന്നിവയ്ക്ക് സാധ്യതയേറിയ ദിനം. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക ലാഭം, തൊഴില്‍ അംഗീകാരം, അനുകൂല സാഹചര്യങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. വിരോധികള്‍ പോലും അനുകൂലമായി പെരുമാറും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തന ക്ലേശം, കലഹ സാധ്യത, അമിത അധ്വാനം എന്നിവയുണ്ടായെന്ന് വരാം. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ വൈഷമ്യം, സാമ്പത്തിക ക്ലേശം, അകാരണ മനോ വിഷമം മുതലായവ വരാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് അപമാനം വരുത്തി വയ്ക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ സാധ്യം, ഭാഗ്യ പുഷ്ടി, സുഖാനുഭവങ്ങള്‍, സന്താന ഗുണം മുതലായവ വരാം. സര്‍ക്കാര്‍ കോടതി ഇടപാടുകളില്‍ വിജയം പ്രതീക്ഷിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുകൂല അനുഭവങ്ങള്‍, ഉല്ലാസ സാഹചര്യങ്ങള്‍, നേതൃ ഗുണം , സന്തോഷം എന്നിവയ്ക്ക് സാധ്യത. ധന പരമായി നല്ല അനുഭവങ്ങള്‍ക്ക് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക