സിനിമയില്‍ സംഭവിച്ച വലിയ മാറ്റം എന്നതു പോലെ തന്നെ മലയാള സിനിമയിലെ നായിക നടിമാരുടെ വ്യക്തിത്വത്തിനും വളരെ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. അവസരത്തിനും നിലനില്‍പ്പിനും വേണ്ടി ഏവരുടെയും ഇംഗിതത്തിന് വഴങ്ങി നിലപാടുകള്‍ ഇല്ലാതെ മൗനം അവലംബിച്ചു നിന്ന നടിമാരുടെ കാലം കഴിഞ്ഞിരിക്കുന്നു. ആര്‍ക്കും കീഴ്പ്പെടാതെ നിലപാടുകളില്‍ ഉറച്ചു നില്ക്കുന്ന ശബ്ദം വീണ്ടും ഉയര്‍ന്നു വരികയാണ്. അമ്മ സംഘടനയുടെ നടപടിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി നടി രമ്യനമ്ബീശന് രംഗത്തു വന്നിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ആരോപിക്കപ്പെട്ട നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ വീണ്ടും അംഗത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് രമ്യ നമ്ബീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രേവതി, പത്മപ്രിയ തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ രാജിവെച്ചിരുന്നു. പിന്നീട് അമ്മ സംഘടനയുടെ നിലപാടിലും നടപടികള്കള്ക്കുമെതിരെ താരങ്ങള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ആ വിമര്‍ശനം കടുത്ത ഭാഷയില്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് രമ്യനമ്ബീശന്. അമ്മ സംഘടന ഇനി തിരിച്ചു വിളിച്ച് അംഗത്വം നല്കാന് തയ്യാറായാലും താനത് സ്വീകരിക്കില്ലെന്ന് രമ്യ നമ്ബീശന്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.
ഇരയായ നടിയുടെ ഒപ്പം നില്ക്കുന്നതിനു പകരം പ്രതിയായ നടന്ന പിന്തുണ നല്‍കിയതാണ് രമ്യ നമ്ബീശനെ പോലുള്ള മുന്‍നിര നടിമാരെ ചൊടിപ്പിച്ചത്. എന്നാല്‍ തന്റെ ഇത്തരത്തിലുള്ള കടുത്ത നിലപാടുകള്‍ മൂലം തനിക്ക് ഒട്ടേറെ മലയാള സിനിമകളില്‍ നിന്നും അവസരം നഷ്ടപ്പെട്ടു എന്ന് മുമ്ബ് വെളിപ്പെടുത്തിയിട്ടുണ്ട്. അവസരങ്ങള്‍ കുറഞ്ഞാലും തന്റെ നിലപാടില്‍ താന്‍ മാറ്റം വരുത്തുകയില്ല എന്നും നിലപാടുകള്‍ മറ്റുള്ളവര്‍ക്ക് ഗുണകരമായി ബാധിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. എന്തായാലും താരത്തിന്റ പുതിയ പ്രസ്താവന വലിയ വിവാദങ്ങളിലേക്കു എത്തിച്ചേരാനുള്ള സാദ്ധ്യത കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക