ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു നടി മഞ്ജു പത്രോസിന് നേരെ സോഷ്യൽ മീഡിയയിൽ നിന്ന് രൂക്ഷമായ ആക്രമണമാണ് നേരിടേണ്ടി വന്നിരുന്നത്. ഷോയിൽ നിന്ന് പുറത്തുവന്നതിന് ശേഷവും താരത്തിന് നേരെയുള്ള ആക്രമണം തുടർന്നു. ഇപ്പോഴിതാ തനിക്ക്നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു.
സാമ്പത്തിക പ്രശ്നം തീർക്കാൻ വേണ്ടിയാണ് ബിഗ് ബോസ് ഷോയിൽ എത്തിയത് എന്നാണ് മഞ്ജു പറയുന്നത്. 12 വർഷത്തോളമായി അലട്ടിക്കൊണ്ടിരുന്ന സാമ്പത്തിക ബാദ്ധ്യത തീർന്നു. ബിഗ് ബോസ് ഒരു ഗെയിംഷോ മാത്രമായിരുന്നെന്നും ഇനിയും തന്നെ ഉപദ്രവിക്കരുത് എന്നും മഞ്ജു പറയുന്നു. എല്ലാം ഇവിടെ കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് ഒരു പുതിയ തുടക്കമാകട്ടെ എനിക്കും നിങ്ങൾക്കും…ഇനിയും എന്നെ ചൊറിയാൻ വന്നാൽ ഞാന് മാന്തും.. കാരണം…
ഞാൻ അഹങ്കാരിയാണ്..വിവരമില്ലാത്തവളാണ്….സംസ്കാരമില്ലാത്തവളാണ്…. എന്നു പറഞ്ഞാണ് മഞ്ജു ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
മഞ്ജു പത്രോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് എനിക്ക് ഒരുപാട് സന്തോഷം ഉള്ള ദിവസമാണ്. കഴിഞ്ഞ 12വർഷത്തോളമായി ഞങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകൾ ഇന്ന് തീർന്നു. ഇനിയൊരു ചെറിയ വീടുണ്ടാക്കണം.നന്ദി ബിഗ്ഗ്ബോസിനോടും എന്നെ സ്നേഹിചവരോടും.
ഈ ഒരു ആവശ്യത്തിന് വേണ്ടി ആയിരുന്നു ഞാൻ ബിഗ്ഗ്ബോസിലേക്ക് പോയത്. അവിടെ ഞാൻ എന്ന വ്യക്തിയായിട്ട് തന്നെയാണ് നിന്നത്. അത് എന്നെ വിമർശിച്ചവർ പറഞ്ഞ പോലെയാണെങ്കിലും ശരി. എന്റെ നിലപാടുകൾ അന്നും ഇന്നും ഒന്ന് തന്നെ. ഇതിനിടയിൽ എന്റെ ഭാഗത്തു നിന്ന് വന്ന വലിയൊരു വീഴ്ചയാണ് കുഷ്ഠരോഗിയുടെ മനസ് എന്ന പരാമർശം. അതിനു ഞാൻ അവിടെ പൊതുവായും ആ വ്യക്തിയോടും മാപ്പ് പറഞ്ഞതുമാണ്. അങ്ങനെ ഒരു പരാമർശത്തിൽ മാത്രമാണ് ഞാൻ ഇന്നും ഖേദിക്കുന്നത്.
ഓൺലൈൻ മാധ്യമങ്ങളോട്… ഇല്ലാത്ത വാർത്തകൾ ഇക്കിളി വാർത്തകളായി പ്രചരിപ്പിച്ചു വ്യൂസും സബ്സ്ക്രൈബേഴ്സിനെയും നേടുവാൻ നോക്കുമ്പോൾ ഒന്ന് ഓർക്കുക.. നിങ്ങളെ പോലെ ഞങ്ങൾക്കുമുണ്ട് കുഞ്ഞുങ്ങൾ..കുടുംബം..നിങ്ങൾ പണമുണ്ടാക്കിക്കോ. പക്ഷെ അത് ഒരാളുടെയും ജീവിതത്തിൽ ചവിട്ടി ആകരുത്.
സോഷ്യൽ മീഡിയയിൽ എന്നെ ആക്രമിക്കുന്നവരോട്…,
Biggboss ഒരു ഗെയിംഷോ ആയിരുന്നു. അതവിടെ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.നിങ്ങളുടെ ദൈവം ഉടൻ ബിഗ്ഗ്ബോസിൽ തിരികെ എത്തുമായിരിക്കും. അദ്ദേഹത്തെ ഇഷ്ടമുള്ളവർ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യൂ.. വോട്ട് നൽകു….
എന്നെ ഉപദ്രവിക്കരുത്…
എന്നെ വിട്ടേക്കൂ…
എല്ലാം ഇവിടെ കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് ഒരു പുതിയ തുടക്കമാകട്ടെ എനിക്കും നിങ്ങൾക്കും…
ഇനിയും എന്നെ ചൊറിയാൻ വന്നാൽ ഞാൻ മാന്തും.. കാരണം…
ഞാൻ അഹങ്കാരിയാണ്..
വിവരമില്ലാത്തവളാണ്….
സംസ്കാരമില്ലാത്തവളാണ്….
നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക