ഡല്‍ഹി : കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കേന്ദ്ര മന്ത്രി വി മുരളീധരന് ഐസൊലേഷനില്‍. ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ഐസൊലേഷനില്‍ തുടരുക.
ശ്രീചിത്ര ആശുപത്രിയില്‍ യോഗത്തില്‍ പങ്കെടുത്ത സാഹചര്യത്തിലാണ് രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും സ്വയം ഐസോലേഷനില്‍ ഇരിക്കാന്‍ വി മുരളീധരന് തീരുമാനിച്ചത്.
ശ്രീചിത്രയില്‍ യോഗത്തിനെത്തിയ മന്ത്രി വൈറസ് ബാധിതനായ ഡോക്ടറെ കണ്ടിരുന്നില്ല. എന്നിരുന്നാലും ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും രോഗബാധിതനായ ഡോക്ടറുമായി ഇടപഴകിയ ഡോക്ടര്‍മാരും ജീവനക്കാരും അടക്കം നിരീക്ഷണത്തില്‍ കഴിയുകയും ചെയ്ത സാഹചര്യത്തിലാണ് വി മുരളീധരന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക