കൊറോണ പ്രതിരോധത്തിനായി മാസ്ക് ധരിച്ചും ഹസ്തദാനം ഒഴിവാക്കിയും കൈകൾ കഴുകിയും വ്യക്തിശുചിത്വം പാലിക്കാനുമുള്ള നിർദ്ദേശങ്ങൾ പാലിക്കുമ്പോൾ വീടിന്റെ കാര്യവും മറക്കണ്ട. കൊറോണ കാലത്ത് വീടിനും പ്രതിരോധം ആവശ്യമാണ്. വീടിനെ അണുവിമുക്തമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
കതകിന്റെ പിടികൾ, കാബിനറ്റ് ഹാൻഡിൽ, ഫ്രിഡ്ജ് ഡോർ, സിങ്ക്, റിമോട്ട് കൺട്രോൾ തുടങ്ങിയവയാണ് വീട്ടിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നാം സ്പർശിക്കുന്ന സാധനങ്ങൾ. ഏറ്റവും കൂടുതൽ പറ്റിപ്പിടിക്കുന്ന ഇടങ്ങലിൽ ചിലതുകൂടിയാണിവ. പുറത്ത് പോയിവരുമ്പോൾ വൃത്തിയാക്കാത്ത കൈകൊണ്ട് ഇതിൽ എല്ലാം തൊടുകയും ചെയ്യും. അതിനാൽ ഇവ ആദ്യം അണുവിമുക്തമാക്കേണ്ടതുണ്ട്.നല്ല അണുനാശിനി ഉപയോഗിച്ച് ദിവസവും രണ്ട് നേരവും ഇപ്പറഞ്ഞ സ്ഥലങ്ങൾ തുടയ്ക്കാം.
കൗച്ച്, സോഫ പോലുള്ളവ തുടയ്ക്കുന്നത് കൊണ്ടുമാത്രം അണുവിമുക്തമാകില്ല. പകരം അണുനാശിനികളേതെങ്കിലും സ്പ്രേ ചെയ്യാം. സ്പ്രേ ഉപയോഗിക്കുമ്പോൾ അണുനാശിനി എല്ലാഭാഗത്തും എത്തും. അണുനാശിനി ഉണങ്ങിയ ശേഷം മാത്രം കൗച്ചിൽ ഇരിക്കാം.
ടേബിൾ, കൗണ്ടർടോപ്പ്സ്, ബെഡ് ഇവയിലും അണുനാശിനികൾ സ്പ്രേചെയ്യാം. വൈപ്പുകൾ തീർന്നാൽ വൃത്തിയുള്ള പേപ്പറിലോ തുണിയിലോ അണുനാശിനി സ്പ്രേ ചെയ്ത് അവ വൈപ്പുകൾക്ക് പകരം ഉപയോഗിക്കാം.
പുറത്ത് പോകുമ്പോള് ധാരാളം രോഗാണുക്കൾ നമ്മുടെ കാലിൽ കയറികൂടിയിട്ടുണ്ടാവും. ഇവ നമുക്കൊപ്പം വീടിനുള്ളിലേയ്ക്ക് എത്തും. ബാത്ത് റൂമിന്റെയും അടുക്കളയുടെയും തറ ബ്ലീച്ച് മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കാം. ഒരു കപ്പ് ബ്ലീച്ച് ആവശ്യത്തിന് വെള്ളത്തിൽ കലക്കിയാൽ മിശ്രിതം റെഡി.
തടികൊണ്ടുള്ള തറയിൽ ബ്ലീച്ചിന് പകരം അരക്കപ്പ് വൈറ്റ് വിനാഗിരി നാല് ലിറ്റർ വെള്ളത്തിൽ കലർത്തിയ മിശ്രിതം ഇതിനായി ഉപയോഗിക്കാം.
മികച്ച അണുനാശിനിയായ ഹൈഡ്രജൻ പെറോക്സൈഡ് സിങ്ക്, ടോയിലറ്റ് ടോപ്പ് എന്നിവിടങ്ങളിൽ ഇത് നേരിട്ട് ഒഴിക്കുക. പതിനഞ്ച് മിനിട്ടിന് ശേഷം വൃത്തിയായി കഴുകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക