തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. ഇന്ന് പുതിയ കോവിഡ് കേസുകള്‍ ഒന്നും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.നിരീക്ഷണത്തിലുളളവരുടെ എണ്ണം 18,000 കടന്നതായും പിണറായി വിജയന് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ രോഗബാധ സ്ഥിരീകരിച്ച 24 പേരാണ് വിവിധ ആശുപത്രികളിലെ ഐസോലേഷന് വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്നത്.
കൊറോണ വൈറസ് ബാധയില്‍ സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 18,011 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 17743 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 268 പേര് ആശുപത്രികളില്‍ ഐസോലേഷന് വാര്‍ഡുകളില്‍ കഴിയുന്നു. ഇന്നുമാത്രം 65 പേരാണ് പുതുതായി ആശുപത്രിയില്‍ എത്തിയത്. ഇന്ന് മാത്രം 5372പേരാണ് നിരീക്ഷണത്തിലായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക