നടനിലുപരി മികച്ച സംവിധായകനായും മലയാള സിനിമാരംഗത്ത് തിളങ്ങുകയാണ് പൃഥ്വിരാജ്. ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു. പൃഥ്വിരാജ് നായകനായി അടുത്തിടെ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സും അയ്യപ്പനും കോശിയും വലിയ വിജയമാണ് ബോക്സ് ഓഫിസില്‍ കരസ്ഥമാക്കിയത്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തില്‍ നായകനും വില്ലനും ആരെന്ന് ഒരു അഭിമുഖത്തില്‍ താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ മാത്രമാണ് തന്റെ ജീവിതത്തില്‍ നായകനും വില്ലനുമായി പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്ന് താരം വ്യക്തമാക്കി. ഒരുകാലത്ത് തന്റെ പേരില്‍ സത്യമല്ലാത്ത ഒരുപാട് കുപ്രചാരങ്ങള്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന് എന്ന നിലയില്‍ നടന്നിട്ടുണ്ടെന്ന് പൃഥ്വിരാജ് സൂചിപ്പിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയയില്‍ സെന്‍സറിങ് ഇല്ലാത്ത കാരണം എന്ത് വേണമെങ്കിലും പറയാനുള്ള ലൈസന്‍സ് ഉണ്ടെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.
ഒരു ഫേസ്ബുക്ക് പേജ് അഥവാ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ പിന്നില്‍ ആരെന്ന് അറിയില്ല എന്ന ധൈര്യം മൊബ് മെന്റാലിറ്റി സൃഷ്ട്ടിക്കുമെന്ന് താരം വ്യക്തമാക്കി. താന്‍ ഇങ്ങനെയാണന്ന് പറഞ്ഞ സോഷ്യല്‍ മീഡിയ തന്നെയാണ് പില്ക്കാലത്ത് ഇയാള്‍ ഇങ്ങനെ തന്നെയാണോ ഇയാളെ പോലെ ആവണ്ടേ എന്ന് പറഞ്ഞതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക