ഡൽഹി: കൊറോണ വൈറസ് ഭീതി പടർത്തി പടരുകയാണ്. ഈ സാഹചര്യത്തിൽ മകന്റെ വിദേശയാത്രാ വിവരം മറച്ചുവെച്ച റെയിൽവെ ഉദ്യോഗസ്ഥയായ അമ്മക്കെതിരെ റെയിൽവെയുടെ നടപടി. കൊവിഡ് രോഗിയുടെ അമ്മയായ റെയിൽവെ ഉദ്യോഗസ്ഥയെ റെയിൽവേ സസ്പെൻറ് ചെയ്തു.
ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയയാളെ പിന്നീട് ഏകാന്ത നിരീക്ഷണത്തിലേക്ക് മാറ്റി.
ഇറ്റലിയില്‍ നിന്ന് മകന് തിരിച്ചെത്തിയത് ഇവര്‍ പുറത്ത് പറഞ്ഞിരുന്നില്ല. കുറ്റകരമായ പ്രവര്‍ത്തിയാണ് ഉദ്യോഗസ്ഥയില്‍ നിന്ന് ഉണ്ടായതെന്ന് ചൂണ്ടികാട്ടിയാണ് റെയില്‍വെ അവര്‍ക്കെതിരെ നടപടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക