തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ തൈക്കാടുളള വനിതാ ഹോസ്റ്റല്‍ മെസ്സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം.
20,000/- രൂപ പ്രതിമാസ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്ക് പാചകക്കാരായി രണ്ട് വനിതകളേയും, സഹായികളായി 630/- രൂപ ദിവസ വേതനത്തില്‍ രണ്ട് വനിതകളേയും ആവശ്യമാണ്. നിയമിക്കപ്പെടുന്നവര്‍ സ്ഥിരമായി ഹോസ്റ്റലില്‍ താമസിക്കേണ്ടതാണ്.
താല്പര്യമുളള വനിതകള്‍ വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, കേരള സര്‍വകലാശാല വനിതാ ഹോസ്റ്റല്‍, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തില്‍ 2020 മാര്‍ച്ച് 31 വൈകിട്ട് 5.00 മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക