മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്19) രോഗം പടരുന്നത് പ്രതിരോധിക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കുന്നതിൻറെ ഭാഗമായി മലബാർ ദേവസ്വം ബോർഡിനു കീഴിൽ വരുന്ന ക്ഷേത്രങ്ങളിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും അതാത് ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ പതിവ് പൂജകളും മറ്റു ചടങ്ങുകളും മാത്രം ക്ഷേത്രത്തിൽ നടത്തിയാൽ മതിയെന്നും ഭക്തജനങ്ങൾ ക്ഷേത്രത്തിൽ വരുന്ന യാതൊരു സാഹചര്യവും ഇനിയൊരു അറിയിപ്പു വരെ ഉണ്ടാകാതിരിക്കുന്നതിന് അതാത് ക്ഷേത്ര ഭരണാധികാരികൾ ശ്രദ്ദിക്കേണ്ടതാണെന്നും മലബാർ ദേവസ്വം ബോർഡ് അറിയിച്ചു .
ഈ ഒരു സാഹചര്യത്തിൽ ഭക്തജനങ്ങൾ സഹകരിക്കണമെന്നും മലബാർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക