ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,600 കവിഞ്ഞു. 3,35,403 പേര്‍ക്കാണ് ഇത്വരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 651 പേര് മരിച്ചതോടെ ഇറ്റലിയില്‍ മരണ സംഖ്യ 5476 ആയി. ഒറ്റ ദിവസം കൊണ്ട് ഇറ്റലിയില്‍ മരണസംഖ്യയില്‍ 13.5 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
അമേരിക്കയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാനൂറ് കവിഞ്ഞു. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ജര്‍മ്മനിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊറോണ ബാധ കണ്ടെത്തിയ ഡോക്ടറുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. വരും ദിവസങ്ങളില്‍ വീടിനുളളില്‍ നിന്നാവും ആംഗല മെര്‍ക്കല്‍ ജോലി ചെയ്യുന്നതെന്നും എല്ലാ ദിവസവും മെര്‍ക്കലിനെ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും ചാന്‍സിലറിന്റെ വക്താവ് അറിയിച്ചു.
കാനഡയില്‍ അമ്പത് ശതമാനത്തിന്റെ വര്‍ധനവാണ് മരണസംഖ്യയില്‍ ഉണ്ടായിരിക്കുന്നത്. ഫ്രാന്‍സില്‍ മരണസംഖ്യ 600 കടന്നു. കൊറോണ ബാധിച്ച് ഫ്രാന്‍സില്‍ ഒരു ഡോക്ടര്‍ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക