മദ്യശാലകള്‍ അടച്ചിടുന്നത് വലിയ സാമൂഹിക പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നേരത്തേ നമുക്കുണ്ടായ അനുഭവം അതാണ്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ട്വീറ്റില്‍ അവശ്യവസ്തുക്കളുടെ പട്ടികയില്‍ രണ്ടാമത്തെ ഇനമായി മദ്യമാണുള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് ഷോപ്പുകള്‍ അടച്ചിടാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചത്.
ബിവറേജസ് ഷോപ്പുകള്‍ അടച്ചിടുന്ന ഘട്ടത്തില്‍ സാമൂഹിക പ്രത്യാഘാതം ഉണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ കാണുന്നത്. ബാറുകള്‍ തുറക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്. അടുത്തിരുന്ന് കഴിക്കുന്ന രീതിവേണ്ടെന്നും കൗണ്ടര്‍ വില്‍പ്പന മതിയെന്നുമാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക