കൊറോണ വൈറസ് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ പേരിൽ, ഹെലിക്കോപ്റ്ററിൽ വാക്സിൻ വിഷപദാർത്ഥം തളിക്കുന്നു എന്ന് സോഷ്യൽ മീഡിയ വഴി വ്യാജ സന്ദേശം പരത്തിയ ആൾ അറസ്റ്റിൽ . മുഴുപ്പിലങ്ങാടി സ്വദേശി ഷാന ഷെരീഫിനെ എടക്കാട് പോലീസ് ക്രൈം നം. 135/2020 പ്രകാരം ആയിരുന്നു അറസ്റ്റ് ചെയ്തത് . കൂടാതെ ഫേസ്ബുക്, വാട്സാപ് തുടങ്ങിയ നവമാധ്യമങ്ങൾ വഴി സമൂഹത്തെ ഒട്ടാകെ പരിഭ്രാന്തരാക്കുന്ന വ്യാജസന്ദേശങ്ങൾ പരത്തുന്നവർക്കെതിരെ നിരീക്ഷണവും നടപടിയും കേരളാപൊലീസ് കർശനമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക