കോഴിക്കോട് ജില്ലയിൽ ഹോം ക്വാറൻറയിൻ നിരീക്ഷണത്തിൽ ഉള്ളവരിൽ രോഗലക്ഷണമുള്ളവർ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടുക,ആംബുലൻസ് ഉപയോഗിക്കുക.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോം ക്വാറൻ്റയിനിലുള്ള വ്യക്തികൾക്ക് ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ മെഡിക്കൽ ഓഫീസറെ/ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം. മെഡിക്കൽ ഓഫീസർ നൽകുന്ന 108 ആംബുലൻസിൽ മാത്രമെ ആശുപത്രിയിലേക്ക് വരാൻ പാടുള്ളൂ. കോഴിക്കോട് ജില്ലയിലെ ഇതുവരെ കോവിഡ് 19 സ്ഥിതീകരിച്ച 4 വ്യക്തികളും കൃത്യമായി പ്രോട്ടോക്കോൾ പാലിച്ചതിനാൽ ഒരു പരിധിവരെ പ്രൈമറി കോൺറ്റാകസിന്റെ എണ്ണം കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും, ഇത് വളരെയേറെ ആശ്വാസം നൽകുന്ന ഒരു വസ്തുതയാണെന്നും കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക