കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. വൈറസ് ഏറ്റവുമധികം നാശം വിതച്ച രാജ്യങ്ങളിലൊന്നായ സ്പെയിനിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസ്സിയും സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളയും.
ഏകദേശം ഒമ്പത് കോടിയോളം രൂപ വീതമാണ് ഇരുവരും ചേര്‍ന്നു സംഭാവന ചെയ്തത്. ബാഴ്സലോണയിലെ ഹോസ്പിറ്റില്‍ ക്ലിനിക്കിനും തന്റെ സ്വന്തം രാജ്യമായ അര്‍ജന്റീനയിലെ മെഡിക്കല്‍ സെന്ററിനും കൂടിയാണ് ഒമ്പത് കോടിയോളം രൂപ ഫൂട്ബോൾ മിശിഹ മെസ്സി സംഭാവന ചെയ്തതെന്ന് മാഴ്സ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാഴ്സലോണ മെഡിക്കല്‍ കോളേജും എയ്ഞ്ചല്‍ സോളര്‍ ഡാനിയേല്‍ ഫൗണ്ടേഷനും തുടക്കമിട്ട കാംപയ്നിലേക്കാണ് ഗ്വാര്‍ഡിയോള സംഭാവന നല്‍കിയത്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനാണ് ഗ്വാര്ഡിയോയോള.
പ്രതികരിക്കാൻ ഇവിടെ എഴുതുക