സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ പ്രധാനമന്ത്രി രാജ്യത്ത് മുഴുവനും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആഹ്വാനം ചെയ്തിരിക്കുന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ട് കോവിഡിനെ തുരത്താന്‍ കടുത്ത നിയന്ത്രണങ്ങളുമായാണ് രാജ്യം മുന്നോട്ട് പോകുന്നത്.
വീടിന് പുറത്തിറങ്ങരുത് എന്ന നിര്‍ദ്ദേശം രണ്ട് ദിവസങ്ങളായി പ്രാബല്യത്തിലുണ്ടെങ്കിലും ഒരുപാട് പേര് വാഹനങ്ങളുമായി പുറത്തിറങ്ങുന്നത് നിയമപാലകര്‍ക്ക് തലവേദനയാവുകയാണ്. ഇതിന് ഉദാഹരണമായി ഒരുപാട് സംഭവങ്ങളും അരങ്ങേറി. അതുപോലുള്ളവരെ ബോധവത്കരിക്കാനായി നടന് മമ്മൂട്ടി ഒരു ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഉത്തരവാദിത്തത്തോടെ പെരുമാറു എന്ന തലക്കെട്ടോടെ മമ്മൂട്ടി പങ്കുവെച്ച ചിത്രത്തില്‍ റോഡിലിറങ്ങിയിരിക്കുന്ന ഒരുപാട് വാഹനങ്ങളും അതിനെ തടുക്കുന്ന പോലീസുകാരുമാണ് ചിത്രത്തിലുള്ളത്. ഒരുപാട് അര്‍ത്ഥങ്ങള്‍ പങ്കുവെക്കുന്ന ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
https://www.facebook.com/Mammootty/posts/10158230578332774
പ്രതികരിക്കാൻ ഇവിടെ എഴുതുക