ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്.
നിലവിലെ സാഹചര്യം തുടരുമെന്നും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യമനുസരിച്ചാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുകയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മദ്യത്തിന് ആസക്തിയുള്ളവര്‍ അതില്‍ നിന്ന് പിന്മാറുകയാണ് വേണ്ടത്. അതിനായി ആവശ്യമെങ്കില്‍ ഡീ അഡിക്ഷന് സെന്ററുകളടക്കം വര്‍ധിപ്പിക്കുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു.
മദ്യവില്‍പ്പന ശാലകള്‍ അടച്ച പശ്ചാത്തലത്തില്‍ അനധികൃത, വ്യാജ മദ്യ വില്‍പ്പനയും മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും തടയുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക