കൊറോണ ദുരിതാശ്വാസത്തിനായുള്ള കേന്ദ്ര പാക്കേജ് അനുസരിച്ച് ഉജ്ജ്വൽ പദ്ധതി ഉപഭോക്താക്കളായ 8.3കോടി ബി. പി. എൽ കുടുംബങ്ങൾക്ക് മൂന്നുമാസത്തേക്ക് സൗജന്യ പാചകവാതക സിലിണ്ടർ ലഭിക്കും.
– സ്വയം സഹായഗ്രൂപ്പുകൾക്ക് 20ലക്ഷം
63 ലക്ഷം വനിതാ സ്വയംസഹായ ഗ്രൂപ്പുകൾക്ക് 20 ലക്ഷം രൂപ വരെ കൊലാറ്ററൽ സൗജന്യ വായ്പ (രേഖകളില്ലാതെ നൽകുന്ന ബാങ്ക് വായ്പ. നിലവിൽ ഇത് 10 ലക്ഷം)
ഇ.പി.എഫ് വിഹിതംകേന്ദ്രം അടയ്ക്കും
– തൊഴിലാളിയുടെയും തൊഴിലുടമയുടെയും ഇ. പി. എഫ് വിഹിതം (12%+12%) മൂന്നു മാസത്തേക്ക് കേന്ദ്ര സർക്കാർ അടയ്ക്കും. നൂറ് തൊഴിലാളികൾ വരെയുള്ള, അവരിൽ 90 ശതമാനത്തിനും 15,000 രൂപയിൽ താഴെ മാസ ശമ്പളവുമുള്ള കമ്പനികൾക്കാണ് ആനുകൂല്യം. 80 ലക്ഷം ജീവനക്കാർക്കും നാലു ലക്ഷം തൊഴിലുടമകൾക്കും നേട്ടം.
– ഇ.പി.എഫ് നിക്ഷേപത്തിന്റെ 75 ശതമാനം തിരിച്ചടവില്ലാതെ പിൻവലിക്കാം (75% അല്ലെങ്കിൽ മൂന്നുമാസത്തെ ശമ്പളം ഏതാണോ കുറവ് ). ഇതിന് ഇ.പി.എഫ് ചട്ടം ഭേദഗതി ചെയ്യും. 4.8 കോടി ജീവനക്കാർക്ക് നേട്ടം.
– ക്ഷേമനിധിയിലെ 31,000 കോടി രൂപ ഉപയോഗിച്ച് നിർമ്മാണ തൊഴിലാളികളെ സഹായിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം. 3.5 കോടി ക്ഷേമനിധി അംഗങ്ങൾക്ക് നേട്ടം.
– കൊറോണാ സ്ക്രീനിംഗ്, ടെസ്റ്റുകൾ, പ്രതിരോധം എന്നിവയ്ക്ക് ജില്ലാ മിനറൽ ഫണ്ടുകൾ ഉപയോഗിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക