കൊച്ചി: മെയ് ആദ്യ വാരം നടക്കേണ്ടിയിരുന്ന നീറ്റ് പ്രവേശന പരീക്ഷ മാറ്റിവെച്ചു. കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇറക്കിയ പത്രകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
മെയ് മൂന്നിന് ആരംഭിക്കേണ്ടിയിരുന്ന പരീക്ഷ മെയ് അവസാന വാരം നടത്താനാണ് ആലോചിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മാര്‍ച്ച് 27ന് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നല്‍കുമെന്നാണ് അറിയിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി ഏപ്രില്‍ 15ന് ശേഷമായിരിക്കും അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
പരീക്ഷ എഴുതാനായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ഈ അസൗകര്യം പരിഗണിച്ചാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്നും കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ട്വിറ്ററില്‍ കുറിച്ചു.
പുതിയ വിവരങ്ങള്‍ക്കായി ഉദ്യോഗാര്‍ഥികളും രക്ഷിതാക്കളും ഇടയ്ക്കിടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ www.nta.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക