കണ്ണൂര്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്കു കുറയ്ക്കുന്നതിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 78 തടവുകാരെ സുപ്രീംകോടതി നിര്‍ദേശപ്രകാരം പരോളില്‍ വിട്ടയച്ചു.
ജീവപര്യന്തം തടവുകാരടക്കം നിലവില്‍ പരോള്‍ ലഭിച്ചുവരുന്ന 78 തടവുകാര്‍ക്ക് 60 ദി വസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 300 തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കുന്നതു പരിഗണിക്കാമെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബാബുരാജ് സംസ്ഥാന സര്‍ക്കാരിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എഴു വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കുന്നവര്‍ക്കും വിചാരണ തടവുകാര്‍ക്കും പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കാമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.
ലീഗല്‍ സര്‍വീസ് അഥോറിറ്റി ചെയര്മാന് അധ്യക്ഷനായ സമിതിയാണ് പരോള്‍ അനുവദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക