കണ്ണൂര്‍: കോവിഡ് നിരീക്ഷണത്തിലിരുന്ന 65കാരന് കുഴഞ്ഞ് വീണ് മരിച്ചു. ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ ചേലേരി സ്വദേശിയാണ് മരിച്ചത്.
ഈമാസം 21ന് നാട്ടിലെത്തിയ ശേഷം ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കോ ഇയാളുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കോ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. കുഴഞ്ഞ് വീണ അദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരണകാരണം കോവിഡ് ആണോ എന്നറിയാന്‍ സ്രവ പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക