ടി20 ലോകകപ്പില്‍ പാകിസ്ഥാന് വേണ്ടി കളിച്ച് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനാണ് തനിക്ക് താല്പര്യമെന്ന് പാകിസ്ഥാന് വെറ്ററന്‍ താരം മുഹമ്മദ് ഹഫീസ്. അതിന് ശേഷം ടി20 ലീഗില്‍ കളിക്കാനാണ് തന്റെ ആഗ്രഹമെന്നും 39കാരനായ മുഹമ്മദ് ഹഫീസ് പറഞ്ഞു.
സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും പരിശീലകനാവാന്‍ സാധ്യതയുണ്ടെന്നും മുഹമ്മദ് ഹഫീസ് പറഞ്ഞു. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിനുള്ള പാകിസ്ഥാന് ടീമില്‍ മുഹമ്മദ് ഹഫീസിന് ഇടം ലഭിച്ചിരുന്നില്ല. എന്നാല്‍ തുടര്‍ന്ന് ബംഗ്ളദേശിനെതിരായ ടി20 പരമ്ബരയില്‍ താരത്തിന് അവസരം ലഭിക്കുകയായിരുന്നു.
പാകിസ്ഥാന് വേണ്ടി 55 ടെസ്റ്റുകള്‍ 218 ഏകദിന മത്സരങ്ങളും 91 ടി20 ഇന്റര്‍നാഷണല്‍ മത്സരങ്ങളും മുഹമ്മദ് ഹഫീസ് പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക