ഏപ്രിൽ അഞ്ചിന് രാത്രി 9 മണിക്കുശേഷം വെളിച്ചം അണച്ച് ടോർച്ചടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ ബോളിവുഡ് അഭിനേത്രി സ്വര ഭാസ്കർ. പ്ലേറ്റ് മുട്ടൽ, കൈയടിക്കൽ, ടോർച്ചടിക്കൽ തുടങ്ങിയവയേക്കാൾ മെഡിക്കൽ സമൂഹത്തിന് ആവശ്യം ഗ്ലൗസുകളും മാസ്കുകളുമാണെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് പുറത്തുവിട്ട വീഡിയോയിലാണ് ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് വീട്ടിലെ വൈദ്യുതി വിളക്കുകൾ അണച്ച് മെഴുകുതിരി കത്തിച്ചും മൊബൈലിലെ ടോർച്ച് ഓണാക്കിയും പ്രദർശിപ്പിച്ച് ആരോഗ്യപ്രവർത്തകർക്ക് അഭിവാദ്യമർപ്പിക്കാൻ നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. എന്നാൽ, ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പല കോണുകളിൽ നിന്ന് ഉയർന്നത്.
https://twitter.com/ReallySwara/status/1246012668021862400
പ്രതികരിക്കാൻ ഇവിടെ എഴുതുക