തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ മൂന്ന് പേര് നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആകെ 295പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 206 വിദേശത്തുനിന്നെത്തിയവരാണ്. ഏഴ് പേര് വിദേശികളാണ്. 14 പേര്‍ക്ക് രോഗം ഭേദമായി. 1,69997 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,69291 പേര് വീടുകളിലാണ്. 706പേര് ആശുപത്രികളിലാണ്. ഇന്ന് മാത്രം 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.9139 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും 8126പേരുടെ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോകത്താകെ കോവിഡ് രോഗം പടരുന്ന സാഹചര്യമാണ്. ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചവര്‍ യുഎസിലാണ്. 187302 പേര്‍ക്ക് അവിടെ രോഗം ബാധിച്ചു. 3846 പേര് മരിച്ചു. ഇറ്റലിയില്‍ 110574 പേര്‍ക്കാണ് രോഗം ബാധിച്ചത്. 13157 പേര് മരിച്ചു. രോഗ വ്യാപനത്തിന്റെ ഗൗരവം ന്യൂയോര്‍ക്കിന്റെ അവസ്ഥ പരിശോധിച്ചാല്‍ മനസ്സിലാകും. വികസനം കൊണ്ടും സമ്ബത്ത് കൊണ്ടും ഉയരങ്ങളില്‍നില്‍ക്കുന്ന പല നാടുകളെയും കോവിഡ് ബാധിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വേണം കേരളം കോവിഡിനെ പ്രതിരോധിക്കുന്നതിനെ വിലയിരുത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക