സംസ്ഥാനത്ത് ഇന്ന് പുതുതായി 11 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 5 പേര് ദുബായില്‍ നിന്ന് എത്തിയവരാണെന്ന് മന്ത്രി കെ.കെ ശെെലജ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇതോടെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 306 ആയി. 8 പേര് രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്.
ഇവരില്‍ 5 പേര് ദുബായില്‍ നിന്നും (കാസര്‍ഗോഡ്-3, കണ്ണൂര്‍, എറണാകുളം) 3 പേര് നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കാസര്‍ഗോഡ്-2) രോഗം വന്നത്.
206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര് വീടുകളിലും 734 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ 1995 റാപ്പിഡ് ടെസ്റ്റ് നടത്തി. 1875 പേരുടെ ഫലം നെഗറ്റീവ് ആണ്. 343 പേരുടെ ഫലം വരാനുണ്ട്. പോത്തന്‍കോട്, ഐ.എം.ജി മാര്‍ ഇവാനിയസ് എന്നിവിടങ്ങളിലാണ് ടെസ്റ്റ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക