ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്രെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണില്‍ രാജ്യത്തെ ഒട്ടുമിക്ക തൊഴിലിടങ്ങളും നിശ്ചലമാണ്. എന്നാല്‍ ഹാക്കര്‍മാര്‍ക്ക് മാത്രം തിരക്കേറിയ ദിവസങ്ങളാണ് ഇപ്പോള്‍. വാട്സാപ് വഴി ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഇക്കൂട്ടര്‍.
വാട്സാപ് ബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം വാട്സാപ് ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണിലേക്ക് സന്ദേശമയച്ച് ഒടിപി അഥവാ ഒറ്റത്തവണ പാസ്വേര്ഡ് വരെ ചോദിച്ചാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഇതിനായി ജി-മെയിലും ഇവര്‍ ഉപയോഗിക്കുന്നു.
ഉപഭോക്താക്കളുടെ ഫോണിലേക്ക് അറിയാതെ വന്നതാണ് ഒടിപി എന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഹാക്കര്‍മാര്‍ ഒടിപി സ്വന്തമാക്കുന്നത്. എന്നാല്‍ ഇതാ ഉപഭോക്താവിന്റെ വാട്സാപ്പിലേക്ക് ലോഗിന്‍ ചെയ്യുന്നതിനുള്ള പാസ്വേര്ഡ് ആയിരിക്കും. ഇത്തരത്തില്‍ ഉപഭോക്താവിനെ പറ്റിച്ച് അവരുടെ അക്കൗണ്ടിലേക്ക് കടന്നുകൂടുന്ന ഹാക്കര്‍മാര്‍ പേഴ്സണല്‍ ചാറ്റ്, ഫോണ്‍ നമ്ബരുകള്‍, ഇ-മെയില്‍ ഐഡി, ബാങ്ക് വിവരങ്ങള്‍, ഫെയ്സ്ബുക്ക് ലോഗിന്‍ അങ്ങനെ നിങ്ങളുടെ വിലപ്പെട്ട പല വിവരങ്ങളും ചോര്‍ത്തിയെടുക്കുന്നു. ഇത്തരത്തില്‍ നിങ്ങളുടെ പണവും നഷ്ടപ്പെട്ടേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക