പ്രധാനമന്ത്രിയുടെ ഐക്യദീപ ആഹ്വാനത്തിന് പിന്തുണ അറിയിച്ച നടന് മമ്മൂട്ടിക്ക് നരേന്ദ്രമോദിയുടെ വക നന്ദി. ഐക്യദീപത്തിന് തന്റെ പിന്തുണയുണ്ടെന്നും എല്ലാവരും ഇതില്‍ പങ്കാളികളാവണമെന്നാണ് ആഗ്രഹമെന്നും മമ്മൂട്ടി ഇന്നലെ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞിരുന്നു. ട്വിറ്ററിലും താരം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മമ്മൂട്ടിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മോദി പിന്തുണക്ക് നന്ദി അറിയിച്ചത്.
Thank you, @mammukka. A heartfelt call for unity and brotherhood like yours is what our nation needs in the fight against COVID-19. #9pm9minute https://t.co/hjGjAwPvsZ
— Narendra Modi (@narendramodi) April 5, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക