കേരളത്തിൽ ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, കണ്ണൂർ ഏഴ് പേർക്കും, കാസർകോട് രണ്ട് പേർക്കും, കോഴിക്കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 19 പേർക്ക് രോഗം ഭേദമായി.
ഇതുവരെ 14163 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.12718 എണ്ണം നെഗറ്റീവായെന്ന് മുഖ്യമന്ത്രി.
കൊവിഡ് ചികിത്സയിലുള്ള 19 പേർക്ക് ഇന്ന് നെഗറ്റീവായി കാസർകോട് ഒൻപത് പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2 ,തൃശ്ശൂർ ഒന്ന്. ഇതുവരെ 371 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 228 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക