ബ്രിട്ടീഷ് നടിയായ ഹിലരി ഹീത്ത് കോവിഡ് ബാധിച്ച് മരിച്ചു. 74 വയസ്സായിരുന്നു. നടിയുടെ ആരോഗ്യ നില കൊവിഡ് സ്ഥിരീകരിച്ച ശേഷം മോശമായിരുന്നു. ടെലിവിഷന്‍ സീരീസുകളിലൂടെ അഭിനയ രംഗത്തെത്തിയ നടി 1968ലാണ് ചലചിത്ര രംഗത്തേക്ക് എത്തുന്നത്. വിച്ച് ഫൈന്‍ഡര്‍ ജനറല്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.
തുടര്‍ന്ന് ദ ബോഡി സ്റ്റീലേര്‍സ്, ദ ഒബ്ലോങ് ബോക്സ്, ക്രൈ ഓഫ് ദ ബാന്‍ഷി എന്നീ ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചു. വൈകാതെ അഭിനയത്തിനു പുറമെ ഹിലരി നിര്മാണരംഗത്തെക്കും കടന്നു . 1995 ല്‍ പുറത്തിറങ്ങിയ ഏന് ഔഫുള് ബിഗ് അഡ്വെന്‍ഞ്ചര്‍, ടെലി ഫിലിമായ ദ വേര്സ്റ്റ് വിച്ച് ക്രിമിനല്‍ ലോ, ദ റോമന്‍ സ്രപിംഗ് സ്രപ്രിംഗ് ഓഫ് മിസിസ് സ്റ്റോണ്‍, റെബേക്ക ആന്‍ഡ് ഫ്രഞ്ച്മാന്‍സ് ക്രീക് എന്നീ ടെലിവിഷന്‍ സിരീസുകളുടെ നിര്‍മാണത്തിന്റെ ഭാഗമായി ഹിലരി ഹീത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 ല്‍ സ്പേസ് എന്ന ടെലിവിഷന്‍ പരമ്ബരയിലാണ് ഹിലരി ഹീത് അവസാനമായി അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക