തിരുവനന്തപുരം : കെ.എം.ഷാജി എംഎൽഎക്കെതിരെ വിമർശനമുയർത്തി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. കെ.എം.ഷാജിയുടെ നിലപാട് ബാലിശവും അപക്വവുമാണ്. കേസിന്റെ നിയമപരമായ സാധുത സ്പീക്കര്‍ പരിശോധിക്കേണ്ടതല്ല.
എന്റെ മുട്ടിന്‍കാലിന്റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ട. സ്പീക്കറുടെ പരിമിതി ദൗര്‍ബല്യമായി കാണരുത്. നിയമനടപടികള്‍ക്ക് വിലങ്ങുതടിയാവാന്‍ സ്പീക്കര്‍ക്കാവില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക