സംസ്ഥാനത്തെ ഏഴു ജില്ലകളിൽ ഇന്നു മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്. ഓറഞ്ച് ബി, പച്ച ഈ മേഖലകളിൽ തിരിച്ച് ജില്ലകളിലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക.കോട്ടയം, ഇടുക്കി ജില്ലകൾ പച്ച മേഖലയിലും, തൃശ്ശൂർ, വയനാട്, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ ഓറഞ്ച് മേഖലയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഈ രണ്ട് മേഖലയിലും ജില്ലാ അതിർത്തി കടന്നുള്ള യാത്രകൾക്ക് അനുമതിയില്ല.അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജില്ല കടന്ന് യാത്ര ചെയ്യാനാവൂ.
കൃഷി, മത്സ്യബന്ധനം, ആരോഗ്യമേഖല, സാമ്പത്തിക മേഖല,സാമൂഹിക മേഖല, എന്നിങ്ങനെ പ്രധാനപ്പെട്ട വകുപ്പുകൾക്ക് പ്രവർത്തനാനുമതി ഉണ്ട്.എന്നാൽ,സിനിമ തിയേറ്റർ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, ബാറുകൾ, പാർക്കുകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയൊന്നും തുറന്നു പ്രവർത്തിക്കില്ല.ജനങ്ങൾ കൂട്ടം കൂടുന്ന എല്ലാതരം പരിപാടികളും സർക്കാർ നിരോധിച്ചിട്ടുണ്ട്.
വിവാഹ,മരണാനന്തര കർമ്മങ്ങൾക്ക് ഇരുപതിലധികം ആൾക്കാർ കൂട്ടം കൂടാൻ പാടില്ല.ഒറ്റയക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുകളുള്ള വാഹനങ്ങൾ തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിലും വീട്ടകങ്ങളിൽ ഉള്ള വാഹനങ്ങൾക്ക് ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലും പുറത്തിറങ്ങാൻ അനുമതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക