കോഴിക്കോട് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ (ജനറല്‍) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദമുള്ളവരും 35 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവരും ധനതത്വം, നിയമം, കൊമേഴ്സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരും ആയിരിക്കണം. നിയമന കാലാവധി അഞ്ച് വര്‍ഷം വരെയോ 65 വയസ്സ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്.
അപേക്ഷാ ഫോമിന്റെ മാതൃക ജില്ലാ കളക്ട്രേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറങ്ങളിലും ലഭ്യമാണ്. അപേക്ഷകര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം, നിശ്ചിത അപേക്ഷാ ഫോമില്‍ മെയ് 30 ന് മുമ്ബ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
നിശ്ചിത സമയപരിധിക്കുള്ളില്‍ സര്‍ക്കാരില്‍ ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ചുരുക്ക പട്ടിക തയ്യാറാക്കി സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന് കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് യാത്രാബത്തയോ മറ്റു ചെലവുകളോ അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക