മോഹന്‍ലാലിന്റെ വിളിയെത്തിയതിന്റെ സന്തോഷം പങ്ക് വെച്ച് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി . ‘അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി’ എന്നായിരുന്നു ഹരീഷ് പേരടിയുടെ വാക്കുകള്‍. ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും ഹരീഷ് പേരടി കുറിക്കുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി…റെഡ്ചില്ലിസ്,ലോഹം,പുലിമുരുകൻ,കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ നാലു സിനിമകളിലും ആ സ്നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാൻ …പ്രത്യേകിച്ചും നാടകത്തിൽ നിന്ന് വന്നയാളെന്ന് നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കൾക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സമർപ്പണവുമാണെന്ന് ആ വാക്കുകളിൽ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു…അതുകൊണ്ടെനിക്കുറപ്പുണ്ടായിരുന്നു..ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് …എന്റെ പുതിയ വീടിന്റെ താമസത്തിന് എത്താൻ പററിയില്ലെങ്കിലും ആ വീട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതൽ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു…..
പ്രതികരിക്കാൻ ഇവിടെ എഴുതുക